താമരശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച്​ സ്കൂട്ടർ യാത്രികന് പരിക്ക്


താമരശ്ശേരി: നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരന് പരിക്ക്. സ്കൂട്ടർ യാത്രികൻ  കാരാടി ചടച്ചിക്കുന്നുമ്മൽ സാജിർ (36)നാണ് പരുക്കേറ്റത്.

രാത്രി 11 മണിയോടെ താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോക്ക് സമീപത്തായാണ് അപകടമുണ്ടായത്.

പരിക്കേറ്റ സജീറിനെ നാട്ടുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം  വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍