റമദാനിൽ നേടിയ ആത്മവിശുദ്ധി നിലനിർത്തുക
താമരശ്ശേരി:വിശുദ്ധ റമദാനിൽ നേടിയ ആത്മവിശുദ്ധിയും സൂക്ഷ്മതയും നില നിർത്താൻ എല്ലാവരും ത്യാഗപൂർണ്ണമായ ജീവിതം നയിക്കണമെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച യുവപഥം മണ്ഡലം തർബിയത്ത് സംഗമം ആഹ്വാനം ചെയ്തു.
ആഘോഷങ്ങളിൽ അതിര് കടക്കാതിരിക്കാനും, പ്രയാസമനുഭവിക്കുന്ന സഹജീവികളോട് കരുണ കാണിക്കാനും റമദാനിൻ്റെ അവസാന നാളുകളിൽ വിശ്വാസി സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്തണം.
സാമ്പത്തിക വിശുദ്ധി നേടാൻ പ്രവാചൻ പഠിപ്പിച്ച സകാത്ത് വിഹിതം അർഹരിലെത്തിക്കാൻ കടുത്ത ജാഗ്രത പുലർത്തണം, സാമ്പത്തിക വിശുദ്ധി നഷ്ടപ്പെട്ടാൽ മറ്റു ആരാധനാ കർമ്മങ്ങൾക്ക് യാതൊരു സ്വീകാര്യതയും ലഭിക്കില്ലെന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണമെന്നും യുവപഥം അഭിപ്രായപ്പെട്ടു.
തച്ചംപൊയിലിൽ വിസ്ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദു റഷീദ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.ഉനൈസ് സ്വലാഹി അധ്യക്ഷത വഹിച്ചു. ഗസാലി താമരശ്ശേരി, കെ.അബ്ദുൽ നാസർ മദനി, ഷമീർ മൂടാടി, സി.പി. സാജിദ് സംസാരിച്ചു.സെക്രട്ടറി മുബശിർ അവേലം സ്വാഗതവും കെ. നിഹാൽ റഹ്മാൻ നന്ദിയും പറഞ്ഞു
ഫോട്ടോ: യുവപഥം മണ്ഡലം സംഗമം തച്ചംപൊയിലിൽ റഷീദ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍