കന്നൂട്ടിപ്പാറ സ്കൂളിൽ പുസ്തകത്തൊട്ടിൽ - വാർഡ് തല കമ്മറ്റി രൂപീകരിച്ചു.
കട്ടിപ്പാറ : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളെ മധ്യവേനലവധിക്കാലത്ത് ,മൊബൈൽ മാനിയയിൽ നിന്ന് പിന്തിരിപ്പിച്ച് വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതിനായി ആവിഷ്ക്കരിച്ച പുസ്തകത്തൊട്ടിൽ എന്ന പ്രവർത്തന പരിപാടിയുടെ വാർഡ് തല വിശദീകരണവും കമ്മറ്റി രൂപീകരണവും കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ നടന്നു.
ബി. ആർ സി ട്രെയിനർ കെ.സി അബ്ദുൽ അഷറഫ് ഉദ്ഘാടനം ചെയ്തു. സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തിയെയും ആശയവിനിമയശേഷിയെയും ഗുരുതരമായ തോതിൽ ബാധിക്കുന്നതായി പഠന റിപ്പോർട്ടുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. കുട്ടിപ്പുസ്തകങ്ങളോട് കുട്ടികൾ കാണിക്കുന്ന താൽപര്യം വിസ്മയാവഹമാണെന്നും പരമാവധി പുസ്തകങ്ങൾ കുട്ടികളിലേക്കെത്തിക്കുവാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി വി മുഹമ്മദ്, ഷംസീർ കെ കെ,സലാം കന്നുട്ടിപ്പാറ, അലക്സ് മാത്യു, കെ.പി. മുഹമ്മദലി,റാലിസ രാജു, റിയാസ് എം.പി, ഷമീർ കന്നുട്ടിപ്പാറ, കെ.ടി ആരിഫ്, കെ.സി ശിഹാബ് , ലതീഫ് കെ.ടി മുതലായവർ സംസാരിച്ചു.
വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി ചെയർമാനും, എച്ച് എം അബുലൈസ് തേഞ്ഞിപ്പലം കൺവീനറും ,പി.വി. മുഹമ്മദ് ട്രഷററുമായി കമ്മറ്റി രൂപീകരിച്ചു. 18 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
പരിപാടിക്ക് കെ.പി. ജസീന , ഫൈസ് ഹമദാനി പി.പി തസ്ലീന, ഇ പി മുൻസില, റൂബി എം.എ, ഷഫ്നഷറിൻ മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍