താമരശ്ശേരിയില്‍ കാറിടിച്ചു വീണ പോലീസ് ഉദ്യോഗസ്ഥന്റെ ദേഹത്ത് കൂടി കാര്‍ കയറി ഇറങ്ങി ഗുരുതര പരിക്ക്

താമരശ്ശേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സിപിഒ കൊടുവള്ളി കിഴക്കോത്ത് പുറായില്‍ മുഹമ്മദ് അസ്‌ലമിന് (30) ആണ് പരിക്കേറ്റത്.

താമരശ്ശേരി ഡിവൈഎസ്പി ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം. പിന്നിലുണ്ടായിരുന്ന ഇന്നോവ കാര്‍ അസ്ലം സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ റോഡിലേക്ക് തെറിച്ചു വീണ അസ്ലമിന്റെ ദേഹത്ത് കൂടി ഇതേ കാര്‍ കയറി ഇറങ്ങി. സാരമായി പരിക്കേറ്റ അസ്ലമിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാധമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍