താമരശ്ശേരി ചുരത്തിൽ സംരക്ഷണ ഭിത്തിയിൽ കാറിടിച്ച് അപകടം;നാലുപേർക്ക് പരിക്ക്
താമരശ്ശേരി: ചുരം രണ്ടാം വളവിന് താഴെ കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം.മേപ്പാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.മേപ്പാടി കുന്നം പറ്റ സ്വദേശികളായ അനന്തൻ (48), ഭാര്യ ബിന്ദു (48), മകൻ അഖിൽ എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളുടെ പരിക്ക് നിസാരമാണ്,
പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍