പി സി മുക്കിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ. സ്കൂട്ടർ ഇടിച്ച് രണ്ടുപേർക്ക് സാരമായ പരുക്ക്
താമരശ്ശേരി : സംസ്ഥാന പാതയിൽ കോരങ്ങാട് പി സി. മുക്കിൽ റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികനായ മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി റിസ് വാൻ ,ഓട്ടോയിലെ യാത്രികനായ പേരാമ്പ്ര ചെമ്പ്ര - കുന്നിക്കൽ തണ്ടോലപ്പാറ അബദുൽ സലാം (50) എന്നിവർക്കാണ് പരുക്കേറ്റത്.
വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം.ഇരുവരേയും
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയിൽ ഉണ്ടായിരുന്ന അബദുൽ സലാം ഓട്ടോ നിർത്തിയ ശേഷം റോഡിന്റെ എതിർവശത്തെ കടയിൽ നിന്നും സാധനം വാങ്ങി തിരികെ ഓട്ടോയുടെ പിന്നിൽ എത്തിയപ്പോഴാണ് ദേഹത്ത് ഇടിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍