ചാത്തമംഗലത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്ക്
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ചാത്തമംഗലം താഴെ 12-ലാണ് അപകടമുണ്ടായത്.
മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍