താമരശ്ശേരിയിൽ ജ്വല്ലറി കവർച്ച:പ്രതി പിടിയിൽ
താമരശ്ശേരി: ബാലുശ്ശേരി അവിടനല്ലൂർ തന്നിക്കോട്ട് മീത്തൽ സതീശൻ (37) നെയാണ് പോലീസ് താമരശ്ശേരി ചുങ്കത്ത് വെച്ച് ഇന്നു പുലർച്ചെ പിടികൂടിയത്.
കാരാടി പുതിയ സ്റ്റാൻ്റിന് സമീപം സിയ ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.ജൂൺ അഞ്ചിന് പുലർച്ചെ യായിരുന്നു മോഷണം, പൂട്ട് പൊളിച്ച് കടക്ക് അകത്തു കടന്ന പ്രതിക്ക് ലോക്കർ തകർക്കാർ സാധിച്ചിരുന്നില്ല, തുടർന്ന് കടയിൽ സൂക്ഷിച്ച അരക്കിലോ വെള്ളിയുമായി കടന്നു കളയുകയായിരുന്നു.
Cctv പരിശോധനയിലൂടെ പ്രതിയെ കുറിച്ച് സംഭവ ദിവസം തന്നെ സൂചന ലഭിച്ചിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര പോലീസ് സ്റ്റേഷനുകളിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണ്. ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍