വടകരയിൽ വിവാഹ പാർട്ടി കടന്നയുടൻ പാലം തകർന്നു; രക്ഷപ്പെട്ടത് ഭാഗ്യത്തിന്
വടകര∙ കണ്ണൂക്കരയിൽ തോടിന് കുറുകെ നിർമിച്ച പാലം തകർന്നു വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വിവാഹ പാർട്ടി കടന്നു പോയി അധികം കഴിയും മുൻപാണ് പാലം തകർന്നത്. കണ്ണൂക്കര ബീച്ച് റോഡിൽ നജാത്ത് സിബിയാൻ മദ്രസ്യ്ക്ക് മുന്നിലെ ആളുകൾ നടന്നു പോകുന്ന പാലമാണ് ഞായർ ഉച്ച കഴിഞ്ഞ് 3.30ന് തകർന്നത്. ഇരുചക്രവാഹനങ്ങളും പാലത്തിലൂടെ പോകാറുണ്ട്. തോടിന് അപ്പുറത്തായിരുന്നു കല്യാണ വീട്. നവവരനും സുഹൃത്തുക്കളും അതുവഴി പോയി കുറച്ചു കഴിഞ്ഞാണ് സംഭവം. 2 വർഷം മുൻപാണ് മാടാക്കര പുത്തൻ കണ്ടി പാലം തകർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍