വയനാട്ടിൽ കിണർ നിർമ്മാണത്തിനിടയിൽ അപകടം;രാമനാട്ടുകര സ്വദേശി മരിച്ചു
വയനാട്: പനമരം എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടയിൽ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് (40) ആണ് മരിച്ചത്. കിണർ നിർമ്മാണത്തിനിടയിൽ പടവ് തകർന്നായിരുന്നു അപകടം. കിണറിലകപ്പെട്ട രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ വയനാട് മെഡി: കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍