കന്നൂട്ടിപ്പാറ സ്കൂളിൽ പ്രവേശനോത്സവം തിങ്കളാഴ്ച
കട്ടിപ്പാറ : മലയോര ഗ്രാമങ്ങളുടെ വരദാനമായ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 9.30 മുതൽ പുതുമയാർന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം എന്നിവർ അറിയിച്ചു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ.ടി അബ്ദുറഹിമാൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത കൗൺസലറും മോട്ടിവേട്ടറുമായ പി.എം ആമിനക്കുട്ടി സെഷൻ നയിക്കും.
വിദ്യയുടെ വിശാല ലോകത്തേക്കു പിച്ചവെച്ചു കടന്നു വരുന്ന കുഞ്ഞുങ്ങൾക്കായി വരവേൽപ്പ്, സമ്മാനമഴ, മധുരമഴ, കലാമേളം മുതലായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍