വായനാദിനത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ നടത്തി കോരങ്ങാട് പബ്ലിക് ലൈബ്രറി

താമരശ്ശേരി :പബ്ലിക് ലൈബ്രറി കോരങ്ങാടിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണവും  പത്ത് വയസ്  മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള വായന മത്സരവും ക്വിസ് മത്സരവും നടത്തി.
 ലൈബ്രറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു.


വായന -ക്വിസ്  മത്സരം  രാജലക്ഷ്മി ടീച്ചർ പുഷ്പലത ടീച്ചർ പിടി അബൂബക്കർ റസാഖ് മാസ്റ്റർ കെ പി നാരായണ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.വിജയികൾക്ക് സമ്മാനവും  പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനദാനവും നൽകി ' മലയാള ഗ്രന്ഥശാല ശില്പി പി എൻ പണിക്കരുടെ അനുസ്മരണ പ്രഭാഷണം  രാജലക്ഷ്മി  ടീച്ചർ നിർവഹിച്ചു
നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ ലൈബ്രറി ജനറൽ സെക്രട്ടറി പി എം അബ്ദുൽ മജീദ് സ്വാഗതവും സെക്രട്ടറി പി ടിനജീബ് നന്ദിയും പറഞ്ഞു പ്രസ്തുത പരിപാടിക്ക് അഡ്വക്കേറ്റ് ടിപി എ നസീർ  സയ്യിദ് തങ്ങൾ എൻ പി സുന്ദരൻ തുടങ്ങിയവരും നേതൃത്വം കൊടുത്തു.പുത്തൻ തലമുറയ്ക്ക്  വായനശീലം   വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വായനാദിനാചരണത്തിന്റെ ഭാഗമായി ജൂൺ 19 നും 23 നും  കുട്ടികൾക്കായുള്ള വിവിധങ്ങളായ പരിപാടികൾ നടത്തിയതും ലൈബ്രറി പരിചയപ്പെടുത്തുകയും ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍