റോഡ് നിർമാണത്തിനുള്ള കമ്പി മോഷ്ടിച്ചു; അസം സ്വദേശികൾ പിടിയിൽ

പ​ന്തീ​രാ​ങ്കാ​വ് : ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഉ​പ​ക​രാ​ർ ക​മ്പ​നി​യാ​യ ജെ.​എ.​എ​ഫ്.​എ​ഫ് ലി​മി​റ്റ​ഡി​ന്റെ ഗോ​ഡൗ​ണി​ൽ കൂ​ട്ടി​യി​ട്ട ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച സ്ത്രീ​യ​ട​ക്കം അ​ഞ്ചു​പേ​രെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​ത് സെ​ക്യൂ​രി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.ര​ണ്ടു​പേ​ർ പി​ടി​യി​ലാ​വു​ക​യും 
ബാ​ക്കി​യു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​രും പി​ടി​യി​ലാ​യ​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘം കൊ​ള​ത്ത​റ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ഹ്ന ഖാ​ത്തു​ൻ, ഐ​ന​ൽ അ​ലി, മൊ​യ്നു​ൽ അ​ലി, ജോ​യ​ന​ൽ അ​ലി, മി​ല​ൻ അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍