വായനാദിനാഘോഷം

കട്ടിപ്പാറ: ചമൽ നിർമ്മല എൽ പി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക റിൻസി ഷാജു ഉദ്ഘാടനം ചെയ്തു.

  പ്രത്യേക അസംബ്ലിയോട് കൂടി  പരിപാടികൾ ആരംഭിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ അക്ഷരം തിരിച്ചറിയൽ, പദസൂര്യ നിർമ്മാണം, പ്രസംഗമത്സരം, വായന മത്സരം  എന്നിവ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് അക്ഷരമരം നിർമ്മിച്ചു.കുഞ്ഞുണ്ണി മാഷെ അവതരിപ്പിച്ച ഡാനിയേൽ ജിമ്മിച്ചൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. സുനു സാം, അലിൻ ലിസ്ബത്ത്, ക്രിസ്റ്റീന വർഗീസ്,ഗോൾഡ കണ്ണന്തറ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍