തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതി മരിച്ചു. കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുള്ള സർവീസ് റോഡിലേയ്ക്ക് വീണു.
കോവളം വെള്ളാർ സ്വദേശിനിയായ സിമി (32) ആണ് മരിച്ചത്. മകള്‍ ശിവന്യ (3), സഹോദരി സിനി(32) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് സിമിയെ മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പേട്ട പോലീസ് നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍