ബാലുശ്ശേരി കോക്കല്ലൂര്‍ എരമംഗലം സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു.

ബാലുശ്ശേരി എരമംഗലം  തങ്കയത്ത്  സജീര്‍ (37) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബഹ്‌റനില്‍  അന്തരിച്ചത്.  അഞ്ചുവര്‍ഷമായി ബഹ്റൈനിലുള്ള സജീര്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാന്‍ പള്ളിക്ക് സമീപം സിരിയാനി ഹോട്ടല്‍ റോഡിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഭാര്യ: ഫസീല( വള്ളിയോത്ത് ) മകന്‍: ഒന്നാംക്ലാസ് വിദ്യാര്‍ഥി ബാസില്‍സമാന്‍.പിതാവ് ഇമ്പിച്ചി മമ്മദ്. മാതാവ് സൈനബ.സഹോദരങ്ങള്‍.സമീര്‍ (ബഹ്റൈന്‍ ), സിദ്ദിഖ് (സൗദി ), മുനീര്‍ (സൗദി ).
..........
റിയല്‍ന്യൂസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിനായി ലിങ്കില്‍ ക്ലിക് ചെയ്യുക
https://chat.whatsapp.com/FT9Wnu798pf5ACo7enP0NP
റിയല്‍ന്യൂസ് ഗ്രൂപ്പില്‍ വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍ വിളിക്കുക
9847252550,9847252350

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍