മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന്, കാണാതായ ഇളയ കുട്ടിയെ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിൽ മാതാവിനെ ആൺ‌സുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന് കാണാതായ ഒൻപതുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കാണാതായിട്ട് 14 മണിക്കൂറ് പിന്നിട്ടിരുന്നു. ഇൗ ആശങ്കയിലായിരുന്നു നാട്ടുകാരും അധികൃതരും. പ്രതിയോടൊപ്പം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതി ദിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുനെല്ലി വനമേഖലയിലാണ് സംഭവം. ഇന്നലെ പ്രദേശത്ത് കനത്ത മഴയായതിനാൽ കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുകയായിരുന്നു. സംഭവം സ്ഥലത്തിനോടടുത്ത് നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.

ഇന്നലെ രാത്രി ഒൻപത് മണിയോടെ സുഹൃത്തിന്റെ കുത്തേറ്റ് ഇടയൂർക്കുന്ന് സ്വദേശി പ്രവീണ(34) കൊല്ലപ്പെട്ടത്. ഇവർ വാകേരിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ദിലീഷ് സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആക്രമണത്തിൽ പ്രവീണയുടെ 14 വയസ്സുള്ള പെൺകുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഇവർ, മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ കുട്ടിയാണ് അമ്മയും സു​ഹൃത്തും തമ്മിൽ തർക്കം നടക്കുന്നതായി സമീപത്തെ വീടുകളിൽ അറിയിച്ചത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ, ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതോടെ, ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ദിലീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമാണ് ഇന്നലെ നടന്ന സംഭവങ്ങളെ കുറിച്ച് വ്യക്തതയുണ്ടാവുകയുള്ളൂ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍