പേരാമ്പ്രയില്‍ സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോധന
കോഴിക്കോട് : പേരാമ്പ്രയില്‍ സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോധന. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 15 ബസുകളില്‍ നിയമലംഘനം കണ്ടെത്തി. ബസ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പരിശോധന.
മോട്ടോര്‍ വാഹന വകുപ്പിന്‍റെയും എക്സൈസിന്‍റെയും ഉദ്യോഗസ്ഥരാണ് മഫ്തിയില്‍ ബസുകളില്‍ കയറിയത്. അമിത വേഗം, ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്, എയര്‍ ഹോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തെളിവായി ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷമാണ് നിയമനടപടി സ്വീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍