ഫ്രഷ്ക്കട്ട് ദുരിത ബാധിതർക്ക് ഐക്യദാർഢ്യം; ബുധനാഴ്ച വ്യാപാരികൾ താമരശ്ശേരിയിൽ ജനസദസ്സും, കടയടപ്പ് സമരവും നടത്തും

താമരശ്ശേരി :ഫ്രഷ്ക്കട്ട് ദുരിത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ മാസം 29 ബുധനാഴ്ച  വ്യാപാരികൾ താമരശ്ശേരിയിൽ ജനസദസ്സും, കടയടപ്പ് സമരവും നടത്തും.

താമരശ്ശേരി പഴയ സ്റ്റാൻ്റിൽ വെച്ച് നടക്കുന്ന ജനസദസ്സ് എം എൻ കാരശ്ശേരി ഉദ്‌ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ എ സജീവൻ മുഖ്യപ്രഭാഷണം നടത്തും.
അന്നേ ദിവസം ഉച്ചവരെ വ്യാപാരികൾ കടകൾ അടച്ചിടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍