മദ്യപിച്ച് എത്തുന്നത് ചോദ്യംചെയ്തു; പറവൂരില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു


കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. വടക്കന്‍ പറവൂരിലാണ് സംഭവം. അന്‍പത്തിയെട്ടുകാരി കോമളമാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മകനും മര്‍ദ്ദനമേറ്റിരുന്നു. ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതാണ് മർദ്ദ കാരണം. വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോമളത്തിന്റെ തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍