ഫ്രഷ് കട്ട് സംഘർഷം; ഒരാൾ കൂടി കസ്റ്റഡിയിൽ
താമരശ്ശേരി :അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. കൂടത്തായി പുവ്വോട്ടിൽ സുഹൈബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്, ഇതോടെ പോലീസ് പിടിയിൽ ആയവരുടെ എണ്ണം 10 ആയി
മുഖം മറച്ചെത്തിയ സംഘം കമ്പനിക്ക് നേരെ കല്ലെറിയുന്നതും വാഹനങ്ങള്‍ തകര്‍ക്കുന്നതും പൊലീസിനെ ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
365 ഓളം പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം പിടിയിലായ മഞ്ചേരി സ്വദേശി സൈഫുള്ളക്കെതിരെ വിമര്‍ശനവുമായി സിപിഐഎം രംഗത്ത് എത്തി. പ്രദേശവാസികള്‍ അല്ലാത്തവര്‍ പ്രതിഷേധത്തില്‍ കടന്നുകൂടിയെന്ന് വ്യക്തമാക്കുന്നതാണ് മഞ്ചേരി സ്വദേശിയുടെ അറസ്റ്റെന്നും പിന്നില്‍ ഗൂഢാലോചനയെന്നുമായിരുന്നു സി.പി.ഐഎം ആരോപണം.

ആരോപണത്തിന് മറുപടിയുമായി സമരസമിതി ചെയര്‍മാന്‍ രംഗത്തെത്തി. പിടിയിലായ മഞ്ചേരി സ്വദേശി സമര സമിതി അംഗമല്ലെന്നും പൊലീസ് സുതാര്യമായ അന്വേഷണം നടത്തണമെന്നും ബാബു കുടുക്കില്‍ പറഞ്ഞു. റൂറല്‍ എസ്.പിയെ അതിക്രമിച്ച നടപടിയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡിനെതിരെ വ്യാപക പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ വീടിന് മുന്നില്‍ തമ്പടിക്കുന്നുവെന്നാണ് ആരോപണം. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പൊലീസിനെതിരെ പട്ടിണി സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍