ഫ്രഷ്ക്കട്ട് വിരുദ്ധ സമരം;ഒരാൾ കൂടി പിടിയിൽ.
താമരശ്ശേരി:ഫ്രഷ്ക്കട്ട് വിരുദ്ധ സമരത്തിൽ
പങ്കെടുത്ത ഒരാൾ കൂടി പോലീസ് പിടിയിലായി , താമരശ്ശേരി വാവാട് സ്വദേശി ഷഫീക് ആണ് പിടിയിലായത്, താമരശ്ശേരി ടൗണിൽ വെച്ച് കാർ തടഞ്ഞു നിർത്തിയാണ് പിടികൂടിയത്.
സംഭവത്തിൽ ഇതോടെ കസ്റ്റഡിയിൽ ആയവരുടെ എണ്ണം ആറായി .ഫ്രഷ് കട്ട് പ്രതിഷേധത്തില്‍ നേരത്തെ മൂന്ന് എഫ്ഐആറുകളിലായി 361 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍