മോൻതാ ചുഴലിക്കാറ്റ് വരുന്നു.


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും.

ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായാൽ ‘മോൻതാ’ എന്ന പേരിൽ അറിയപ്പെടും. തായ്‌ലാൻഡ് നിർദേശിച്ച പേരാണിത്. മണമുള്ള പൂവെന്നാണ് അർഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത.

കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ, കനത്തമഴ തുടരും. 27, 28 തീയതികളിൽ മഴ വ്യാപകമായേക്കും. ന്യൂനമർദങ്ങളുടെ സ്വാധീനംകാരണം, ഉച്ചയ്ക്കുശേഷം ഇടിവെട്ടിപ്പെയ്യുന്ന തുലാമഴയുടെ സ്വഭാവമല്ല ഇപ്പോഴത്തെ മഴയ്ക്ക്. ഏറിയും കുറഞ്ഞും ദിവസംമുഴുവൻ നീണ്ടുനിൽക്കുന്ന മഴയാണ് പെയ്യുന്നത്. 29-നുശേഷം കുറച്ചുദിവസം മഴ കുറയും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍