താമരശ്ശേരി ഉപജില്ല അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ്

താമരശ്ശേരി : മാറി വരുന്ന കാലത്തിനനുസരിച്ച് നാടിനും സമൂഹത്തിനും ഗുണകരമാവുന്ന വിധത്തിൽ വിദ്യാർത്ഥികളെ ചിട്ടപ്പെടുത്തി എടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് താമരശ്ശേരി ബി.ആർ.സി ഓഡിറ്റോറിയത്തിൽ നടന്ന ഉപജില്ലാ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് മീറ്റിംഗ് അഭിപ്രായപ്പെട്ടു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പൗളി മാത്യൂ ഉദ്ഘാടനം ചെയ്തു. വയനാട്, കോഴിക്കോട് ജില്ലാ ഐ. എം.ഇ ഡോ. സി.പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
പരിസരം ഇന്ന് ഏറെ മലീമസമാണ്. പുതിയ തലമുറയെ വഴി തെറ്റിക്കാനായി മദ്യ, മയക്ക്മരുന്ന് ലോബികൾ കഴുകക്കണ്ണുകളുമായി പരിസരം കയ്യടക്കി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ക്ലാസ് റൂം പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ വാർത്തെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. വിവര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വലിയ മുന്നേറ്റത്തിലാണ്. ആ മുന്നേറ്റത്തിനനുസരിച്ച് മാറാൻ അധ്യാപകർ തയ്യാറാവണമെന്നും ഐ.എം.ഇ അഭിപ്രായപെട്ടു. കൊടുവള്ളി ബി.പി.സി മെഹറലി മുഖ്യ പ്രഭാഷണം നടത്തി.
'ഉപജില്ല എ.ടി.സി സെക്രട്ടറി ടി.എം നൗഫൽ, സി.പി സാജിദ്, ടി മുഹമ്മദ്, പി.കെ അബ്ദുല്ല സംസാരിച്ചു. ഡോ. ഇസ്മായിൽ മുജദ്ദിദി, ടി.നൂറുദ്ദീൻ, ഐ.പി മൂസക്കുട്ടി, ഹഫ്സത്ത് ഏ.കെ, സുലൈഖ സി.കെ, നൗഷാദ് വി.കെ, ജഅഫർ സാദിഖ് സി.കെ  വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുത്തു. ബാസിമ ടീച്ചർ, അബ്ദുല്ലത്തീഫ്, എൻ.പി. റസീല, പി. മശ്ഹൂദ് , കെ. ടി. അബ്ദുൽ നാസർ, സുലൈഖ ടീച്ചർ, മുഹമ്മദ് ഫുആദ്, ഐ.പി.മൂസ, അസീം മണൽവയൽ, സൈഫുന്നിസ, അബ്ദുറഹിമാൻ, ഷിഹാബുദ്ദീൻ കെ.ടി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഉപജില്ലാ അറബിക് കലാമേള, അധ്യാപക മൽസരങ്ങൾ, അൽമാഹിർ സ്കോളർഷിപ്പ് പരീക്ഷ എന്നിവക്ക് അക്കാദമിക് കോംപ്ലക്സ് രൂപം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍