'മഞ്ചാടി'കുട്ടിപ്പത്രം പ്രകാശനം ചെയ്തു

കന്നൂട്ടിപ്പാറ : ഐ,യു എം എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറിയിൽ നിന്നും ഉരുത്തിരിഞ്ഞ വിഷയങ്ങൾ  ക്രോഡീകരിച്ച്  പുറത്തിറക്കിയ  കുട്ടി പത്രത്തിന്റെ പ്രകാശന കർമ്മം  പ്രധാന അധ്യാപിക കെ പി ജസീന   നിർവഹിച്ചു.
 കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടമാക്കുന്നതിനുള്ള ഒരു വേദിയായി സംയുക്ത ഡയറി മാറിയതായി പ്രധാന അധ്യാപിക സൂചിപ്പിച്ചു.ചടങ്ങിൽ തസ്ലീനപി പി, അനുശ്രീ പി പി, ദിൻഷ ദിനേശ് 
കെ സി ശിഹാബ്, ഷബീജ് ടി, നീതു പീറ്റർ, ഫൈസ് ഹമദാനി, ഷാഹിന കെ കെ, 
റൂബി എം എ, തസ്‌നി എ കെ,എന്നിവർ സന്നിഹിതരായി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍