വീടിന്റെ മുകളില്‍ മരം ഒടിഞ്ഞു വീണു
താമരശ്ശേരി :ശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. കോരങ്ങാട് വാപ്പനാംപൊയിൽ അബ്ദുൽ സമദിന്റെ വീടിന് മുകളിലേക്കാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റബ്ബർ മരം ഒടിഞ്ഞുവീണത്. അപകടത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും മുറിച്ചുമാറ്റാൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
അതേസമയം ഇതേ പറമ്പിലെ മരം മുറിഞ്ഞു വീണ് വാപ്പനാംപൊയിൽ ഫസ്‌നയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കെഎസ്ഇബി ഇലക്ട്രിക് മീറ്റർ ബോർഡും തകർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍