പ്രഭാത വാർത്തകൾ


20-02-2026 വെള്ളി

   *🟨വെന്തുരുകി കേരളം; വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു*

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ച്ചൂട്‌ വ​ര്‍ധി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ 96.324 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 79.512 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 16. 812 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് അ​ധി​ക ഉ​പ​ഭോ​ഗ​മാ​ണു​ണ്ടാ​യ​ത്. ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് എ​യ​ര്‍ക​ണ്ടീ​ഷ​ണ​ര്‍, ഫാ​നു​ക​ള്‍, ഫ്രീ​സ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം വ​ര്‍ധി​ക്കു​ന്ന​താ​ണ് വൈ​ദ്യു​തി ഉ​പ​യോഗം വ​ര്‍ധി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം.


ഉ​പ​യോഗം വ​ര്‍ധി​ച്ച​തി​നെ തു​ട​ര്‍ന്നു വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും വ​ര്‍ധി​പ്പി​ച്ചു. ക​ള​മ​ശേ​രി ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ 20.622 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു. ഇ​തി​ല്‍ 7.893 ദ​ശ​ല​ക്ഷം യൂ​ണി​റ്റും ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി​നി​ല​യ​ത്തി​ല്‍ നി​ന്നു​മാ​ണ്. 75.701 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി പു​റ​ത്തു​നി​ന്നും എ​ത്തി​ച്ചു.


ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ നി​ല​വി​ല്‍ 2364 അ​ടി വെ​ള്ള​മാ​ണു​ള്ള​ത്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 59 ശ​ത​മാ​ന​മാ​ണി​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി നി​ല​വി​ല്‍ 59 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍ഷം ആ​രം​ഭി​ക്കാ​ന്‍ മൂ​ന്നു​മാ​സ​ത്തി​ലേ​റെ അ​വ​ശേ​ഷി​ക്കെ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്.


ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വൈ​ദ്യു​തി ഉ​പ​യോ ഗത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍ധ​ന വൈ​ദ്യു​തി ബോ​ര്‍ഡി​നു വെ​ല്ലു​വി​ളി​യാ​കും. ക​ഴി​ഞ്ഞ വേ​ന​ലി​ല്‍ വൈ​ദ്യു​തി ഉ​പ​യോഗം പ​ല ദി​വ​സ​ങ്ങ​ളി​ലും റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ബോ​ര്‍ഡി​ന്‍റെ നീ​ക്കം. ഇ​ത്ത​വ​ണ ഒ​രു​മാ​സ​ത്തോ​ളം ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യം പൂ​ര്‍ണ​മാ​യും അ​ട​ച്ചി​രു​ന്നു. ഈ ​സ​മ​യം ഇ​വി​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ര്‍ണ​മാ​യും നി​ര്‍ത്തി​വ​ച്ച സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.


പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി എ​ത്തി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യം അ​ന്നു നി​റ​വേ​റ്റി​യ​ത്. വേ​ന​ല്‍മ​ഴ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചൂ​ട് ഇ​നി​യും വ​ര്‍ധി​ക്കു​ക​യും ചെ​യ്താ​ല്‍ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പു​റ​ത്തുനി​ന്നും കൂ​ടു​ത​ല്‍ വൈ​ദ്യു​തി എ​ത്തി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കും വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ നീ​ക്കം.

  

   *🟨ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം മൂലം ശസ്ത്രക്രിയ മുടങ്ങി; രണ്ടു ഡോക്ടര്‍മാരെ സ്ഥലം മാറ്റി*

 *തിരുവനന്തപുരം* : പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രിയില്‍ ഇന്നും ശസ്ത്രക്രിയ മുടങ്ങി. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയ അഞ്ചു ശസ്ത്രക്രിയകള്‍ ഇന്ന് നടത്തുമെന്നു പറഞ്ഞെടുങ്കിലും ഇത് മറികടന്ന് രോഗിയെ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ കിടത്തി അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി.


എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു. അച്ചടക്ക ലംഘനം ആവര്‍ത്തിച്ച സംഭവത്തില്‍ ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും എസ് ഐ ഡയറക്ടര്‍ സ്ഥലം മാറ്റി.


തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗി ബിന്ദു ഇപ്പോഴും ഓപ്പറേഷന്‍ തീയറ്ററിനകത്ത് തുടരുകയാണ്. അനസ്‌തേഷ്യ, സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ തമ്മിലുള്ള തമ്മില്‍ തല്ല് ആണ് സര്‍ജറി മുടങ്ങാന്‍ കാരണം. കഴിഞ്ഞദിവസമാണ് ഇ എസ് ഐ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വച്ച് അനസ്‌തേഷ്യ, സര്‍ജറി ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സര്‍ജറിക്കായി തീയറ്ററില്‍ എത്തിച്ച രോഗിയടക്കം അഞ്ചു സര്‍ജറികള്‍ ആണ് മുടങ്ങിയത്.


അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ബിനില്‍, പ്രിയ സര്‍ജറി ഡോക്ടര്‍ ഗണേഷ് എന്നിവര്‍ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഡോക്ടര്‍മാരുടെ തമ്മില്‍തല്ല് കാരണം സര്‍ജറി മുടങ്ങിയതിനെ തുടര്‍ന്ന് തിയറ്ററിലേക്ക് കയറ്റി രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടിവന്നിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഇ എസ് ഐ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രി ശിവന്‍കുട്ടി ഇടപെട്ടിട്ടും അച്ചടക്കം പാലിക്കാന്‍ തയ്യാറാവാത്ത ഡോക്ടര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നു.


തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി. സര്‍ജന്‍ ഡോ. ഗണേഷ് കുമാര്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിനില്‍ എന്നവര്‍ക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടര്‍ ഉത്തരവിറക്കി.


പുതിയ ഡോക്ടര്‍മാര്‍ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. ഇ എസ് ഐ ഡയറക്ടര്‍ക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഇന്ന് രോ?ഗികള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നും സമാന രീതിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രികളില്‍ ഒന്നാണ് പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രി.


    *🟨ചൂട് പൊറോട്ടയും ബീഫും വിളമ്പാന്‍ എസ്എഫ്ഐ; കേരള സ്റ്റോറിക്കെതിരെ എല്ലാ കാംപസുകളിലും ക്യാമ്പയിൻ

 *തിരുവനന്തപുരം* : കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്ഐ. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പരിപാടിയിൽ പങ്കെടുക്കും. പിന്നാലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കും.


    *🟨സ്റ്റൈ​പ്പ​ൻ​ഡ് പ​രി​ഷ്ക​രി​ക്കാ​മെ​ന്ന് സർക്കാരിന്റെ ഉറപ്പ്; ഒപി ബഹിഷ്കരണം പിൻവലിച്ച് പി.ജി ഡോക്ടർമാർ*

 *തി​രു​വ​ന​ന്ത​പു​രം* : സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ പി​ജി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​ന്ന ഒ​പി ബ​ഹി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ ഉ​റ​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

സ്റ്റൈ​പ്പ​ൻ​ഡ് പ​രി​ഷ്ക​രി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ച​ർ​ച്ച​യി​ൽ ഉ​റ​പ്പു​ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​കാ​ര്യ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.


അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ൽ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി യോ​ഗ്യ​ത കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പി​എ​സ്‌​സി ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ത്ത് ന​ൽ​കു​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ചു.


ഒ​പി ബ​ഹി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും, ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.


മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​രു​ടെ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സാ ചു​മ​ത​ല​ക​ൾ മു​ഴു​വ​ൻ പി​ജി ഡോ​ക്ട​ർ​മാ​രു​ടെ ചു​മ​ലി​ലാ​യ​തും ജോ​ലി​ഭാ​രം വ​ർ​ധി​ച്ച​തു​മാ​ണ് പെ​ട്ടെ​ന്നു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. 2016 മു​ത​ലു​ള്ള ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കു​ക, ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഡോ​ക്ട​ർ​മാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.


പി​ജി ഡോ​ക്ട​ർ​മാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ ഒ​പി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


    *🟨ആറ്റുകാല്‍ അമ്മയ്ക്കെന്തിനാണ് ഫ്ലക്സ്?"; ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി*


 *കൊച്ചി* : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ഉടൻ എടുത്തുമാറ്റണമെന്നു ഹൈക്കോടതി. സ്പോണ്‍സര്‍മാരുടെ മുഖം കാണാനാണു ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നു നിരീക്ഷിച്ച കോടതി ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും ചോദിച്ചു.


അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.


മാർച്ച് മൂന്നിനാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധിയടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.


   *🟨സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; 'മലബാര്‍ മിസ്റ്ററി', പ്രഖ്യാപനം ഫെബ്രുവരി 21ന്*


 *തിരുവനന്തപുരം* : പേരിലെ സസ്‌പെന്‍സ് അവസാനിച്ചു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു. 'മലബാര്‍ മിസ്റ്ററി' എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്കാണ് പേരായിരിക്കുന്നത്. പുതിയ ബ്രാന്‍ഡ് കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും.


അതേസമയം മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്കോ വ്യക്തമാക്കി. തുടർന്ന് മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു


വിഷയത്തില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍(ബെവ്കോ) കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്കോ കോടതിയെ അറിയിച്ചത്. ബെവ്കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി. എല്ലാ നിയമനടപടികളും സ്റ്റേ ചെയ്ത കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12ലേക്ക് മാറ്റിയിരുന്നു.

  

   *🟨"പൗരത്വ ഭേദഗതി നിയമം: അന്തിമവാദം മെയ് 5 മുതൽ; സുപ്രീംകോടതി ടൈംടേബിൾ പുറത്തിറക്കി*

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മെയ് അഞ്ചു മുതൽ സുപ്രീംകോടതി അന്തിമവാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ച് വിശദമായ വാദത്തിനുള്ള തീയതികൾ പ്രഖ്യാപിച്ചത്.


മുസ്ലിം ലീഗ് ഉൾപ്പെടെ സമർപ്പിച്ച 250-ഓളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മെയ് 5 മുതൽ തുടർച്ചയായി വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം. മെയ് 5, 6 തീയതികളിൽ ഹർജിക്കാരുടെ വാദം കേൾക്കും. മെയ് 7-ന് കേന്ദ്ര സർക്കാരിന്റെ മറുപടി വാദവും മെയ് 12-ന് മറുപടി വാദങ്ങൾക്ക് മേലുള്ള പ്രതികരണങ്ങളും നടക്കും.


ഇതോടെ മെയ് 12-ന് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റാനാണ് ബെഞ്ചിന്റെ തീരുമാനം. അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ഹർജികൾ മറ്റ് സംസ്ഥാനങ്ങളിലെ ഹർജികൾക്ക് ശേഷം പ്രത്യേകമായി പരിഗണിക്കും.


അസമിലെ പൗരത്വത്തിനുള്ള കട്ട് ഓഫ് തീയതി വ്യത്യസ്തമായതിനാലാണ് ഈ മാറ്റം. കേസിൽ നാല് ആഴ്ചയ്ക്കകം കൂടുതൽ രേഖകളോ രേഖാമൂലമുള്ള വാദങ്ങളോ ഉണ്ടെങ്കിൽ സമർപ്പിക്കാൻ കക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.


മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. കഴിഞ്ഞ ആറ് വർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസിൽ മെയ് മാസത്തോടെ നിർണ്ണായകമായ വിധി ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്."


    *🟨"പുണെയിൽ നിന്നും പിണങ്ങിയിറങ്ങിയത് എറണാകുളത്തേക്ക്; 11കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു*

കൊച്ചി: മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും വീട്ടുകാരോട് പിണങ്ങി ട്രെയിൻ കയറി എറണാകുളത്തെത്തിയ 11 വയസ്സുകാരനെ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടലിലൂടെ മാതാപിതാക്കൾക്ക് വിട്ടുനൽകി. പൂനെ കൊണ്ട്വ സ്വദേശിയായ ബാലൻ ഫെബ്രുവരി 15നാണ് വീട്ടിൽ നിന്നിറങ്ങിയത്. പൂനെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ കേരളത്തിലെത്തിയ കുട്ടിയെ 16ന് രാത്രി പത്തു മണിയോടെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ഒറ്റപ്പെട്ട നിലയിൽ പ്ലാറ്റ്‌ഫോമിൽ കണ്ട കുട്ടിയെ ഉടൻ തന്നെ സിഡബ്ല്യുസി നിർദ്ദേശപ്രകാരം പള്ളുരുത്തി ബോസ്കോ നിലയം ഓപ്പൺ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയിൽ നിന്നും നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി പൂനെ കൊണ്ട്വ പൊലീസ് സ്റ്റേഷനുമായി അധികൃതർ ബന്ധപ്പെട്ടു. ചൈൽഡ് വെൽഫെയർ പൊലീസ് ഓഫീസർ സുകേഷിനിയുടെ സഹായത്തോടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുകയും വീഡിയോ കോൺഫറൻസിംഗിലൂടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ പൂനെയിൽ നിന്നും പിതാവ് എറണാകുളത്തെത്തി. ആവശ്യമായ കൗൺസിലിംഗിനും നിയമനടപടികൾക്കും ശേഷം വ്യാഴാഴ്ച കുട്ടിയെ പിതാവിനൊപ്പം നാട്ടിലേക്ക് അയച്ചു.


എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി എം, സന്ധ്യ വി കെ, ജിൻസി മോൾ കുര്യൻ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി."


    *🟨"രജൗരിയിൽ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു*


ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഇന്റലിജൻസ് വിവരങ്ങളുടെയും തുടർച്ചയായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണ രേഖയോട് ചേർന്നുള്ള സുന്ദർബാനി സെക്ടറിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് പറഞ്ഞു.


സൈന്യം വേഗത്തിൽ കൃത്യതയോടെവെടിവയ്പ്പിലൂടെ പ്രതിരോധിച്ച് നുഴഞ്ഞുകയറ്റ ശ്രമം തടയുകയായിരുന്നു. കൃത്യമായ നിരീക്ഷണങ്ങൾക്കായി ഉദ്യോ​ഗസ്ഥരെ ഉചിതമായി സ്ഥാനങ്ങളിലേക്ക് മാറ്റി വിന്യസിച്ചതായി സൈന്യം പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു."


    *🟨"ഗാസയ്ക്ക്‌ സഹായവുമായി യുഎഇ*

ദുബായ് : റംസാൻ മാസത്തോടനുബന്ധിച്ച് ഗാസയിലേക്ക് അത്യാവശ്യ സഹായസാമഗ്രികൾ എത്തിക്കാനായി പ്രത്യേക ‘എയർ ബ്രിഡ്ജ്’ ആരംഭിച്ച്‌ യുഎഇ. അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റഷീദ് അൽ നുഐമിയുടെ നിർദേശാനുസരണമാണ് നടപടി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മനുഷ്യസ്‌നേഹ പദ്ധതി ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ്–3’ന്റെ ഭാഗമായാണ് സഹായവിതരണം.


സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഭക്ഷ്യകിറ്റുകൾ, ഔഷധങ്ങൾ, അത്യാവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന സഹായങ്ങളാണ് വിമാന മാർഗം ഗാസയിലെത്തിക്കുക. എമിറേറ്റിലെ വിവിധ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിച്ച് സഹായവസ്തുക്കളുടെ ശേഖരണം, പാക്കിങ്‌, ഗതാഗത ക്രമീകരണം, സ്ഥലത്തെ വിതരണ സംവിധാനം എന്നിവ ഏകോപിപ്പിക്കും. റംസാൻ മാസത്തിന്റെ കരുണയും ഐക്യവും പ്രതിഫലിപ്പിക്കുന്ന നീക്കം യുഎഇയുടെ ദീർഘകാല മനുഷ്യസ്നേഹ സമീപനത്തിന്റെ ഭാഗമാണെന്ന് ഷെയ്ഖ് ഹുമൈദ് വ്യക്തമാക്കി."


    *🟨നാലും ജയിച്ച്‌ ദക്ഷിണാഫ്രിക്ക ; യുഎഇയെ ആറ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു*

ന്യൂഡൽഹി

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പിൽ നാല്‌ കളിയും ജയിച്ച്‌ ദക്ഷിണാഫ്രിക്കയുടെ ഉശിരൻ പ്രകടനം. അവസാന കളിയിൽ യുഎഇയെ ആറ്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി. നാല്‌ ഓവറിൽ 12 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത പേസ്‌ ബ‍ൗളർ കോർബിൻ ബോഷാണ്‌ കളിയിലെ താരം.


*സ്‌കോർ: യുഎഇ 122/6, ദക്ഷിണാഫ്രിക്ക 123/4(13.2)*


ആദ്യം ബാറ്റ്‌ ചെയ്‌ത യുഎഇക്കായി മലയാളി ബാറ്റർ അലിഷാൻ ഷറഫു 45 റണ്ണോടെ ടോപ്‌ സ്‌കോററായി. ദക്ഷിണാഫ്രിക്ക 6.4 ഓവർ ശേഷിക്കെ ലക്ഷ്യം കണ്ടു. ഡിവാൾഡ്‌ ബ്രെവിസ്‌(36), റ്യാൻ റിക്കിൾടൺ(30), ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രം (28) എന്നിവർ വിജയത്തിൽ പങ്കാളികളായി."


    *🟨ജയം 
ദുബെ ; നാല്‌ കളിയും ജയിച്ച്‌ ഇന്ത്യ*

അഹമ്മദാബാദ്‌

ഒറ്റക്കളിയും തോൽക്കാതെ ഇന്ത്യൻ കുതിപ്പ്‌. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ നാലാമത്തെ ഗ്രൂപ്പ്‌ മത്സരവും ജയിച്ചാണ്‌ സൂപ്പർ എട്ടിലെത്തുന്നത്‌. നെതലർലൻഡ്‌സിനെ 17 റണ്ണിന്‌ കീഴടക്കി. എട്ട്‌ പോയിന്റോടെ ഗ്രൂപ്പ്‌ ‘എ’യിൽ ഒന്നാമതെത്തി. ശിവം ദുബെയുടെ ഓൾറ‍ൗണ്ട്‌ മികവാണ്‌ അനായാസ ജയമൊരുക്കിയത്‌.


*സ്‌കോർ: ഇന്ത്യ 193/6, നെതർലൻഡ്‌സ്‌ 176/7*


ദുബെ 31 പന്തിൽ 66 റണ്ണെടുത്ത്‌ ‘മാൻ ഓഫ്‌ ദി മാച്ചാ’യി. രണ്ട് വിക്കറ്റും ഒരു ക്യാച്ചുമുണ്ട്. ആറ്‌ സിക്‌സറും നാല്‌ ഫോറുമടിച്ച്‌ സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യൻ നിരയിൽ ഓപ്പണർമാർ തിളങ്ങിയില്ല. മൂന്നാം പന്തിൽ അഭിഷേക്‌ ശർമ(0) മടങ്ങിയപ്പോൾ ഇഷാൻ കിഷൻ 18 റണ്ണെടുത്ത്‌ പുറത്തായി. രണ്ട്‌ വിക്കറ്റും സ്‌പിന്നർ ആര്യൻ ദത്തിനാണ്‌. തിലക്‌വർമയും (31) ക്യാപ്‌റ്റൻ സൂര്യാകുമാർ യാദവും(34) രക്ഷാപ്രവർത്തനം നടത്തി. ദുബെയും ഹാർദിക്‌ പാണ്ഡ്യയും ചേർന്നാണ്‌ ഇന്നിങ്‌സിന്‌ ജീവൻ നൽകിയത്‌. ഇരുവരും ചേർന്ന്‌ അഞ്ചാം വിക്കറ്റിൽ 76 റണ്ണെടുത്തു. അവസാന പന്തിൽ പുറത്തായ ഹാർദികിന്റെ സംഭാവന 21 പന്തിൽ 30 റൺ. റിങ്കു സിങ്‌ ആറ്‌ റണ്ണുമായി പുറത്തായില്ല. ഡച്ചുകാർക്കായി പേസർ ലോഗൻ വാൻ ബീക്ക്‌ മൂന്ന്‌ വിക്കറ്റെടുത്തു.


നെതർലൻഡ്‌സിന്‌ ഇരുനൂറിനടുത്ത സ്‌കോർ പിന്തുടരാനുള്ള ശേഷിയില്ലായിരുന്നു. ബാസ്‌ ഡി ലീഡ്‌ 33 റണ്ണുമായി പൊരുതി. ഇന്ത്യക്കായി സ്‌പിന്നർ വരുൺ ചക്രവർത്തി മൂന്ന്‌ ഓവറിൽ 14 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി. ജസ്‌പ്രീത്‌ ബുമ്ര, ഹാർദിക്‌ പാണ്ഡ്യ, എന്നിവർ ഓരോന്ന്‌ നേടി.


ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ 12–ാം ജയമാണിത്.


സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ കളി

ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയുമായാണ്‌. 26ന്‌ സിംബാബ്‌വേയെയും മാർച്ച്‌ ഒന്നിന്‌ വെസ്‌റ്റിൻഡീസിനെയും നേരിടും.


    *🟨ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്*


*ഇനി സൂപ്പർ തീ ; സൂപ്പർ 8 മത്സരങ്ങൾ ശനി മുതൽ*

കൊളംബോ

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ സൂപ്പർ എട്ട്‌ പോരാട്ടങ്ങൾക്ക്‌ ടീമുകൾ തയ്യാർ. ഗ്രൂപ്പ്‌ മത്സരങ്ങൾ അവസാനിക്കുംമുമ്പെ എട്ട്‌ ടീമുകളും മുന്നേറി. പാകിസ്ഥാനാണ്‌ യോഗ്യത ഉറപ്പാക്കിയ അവസാന ടീം. നിർണായകമത്സരത്തിൽ നമീബിയയെ 102 റണ്ണിന്‌ തകർത്തു. ഇന്ത്യ, ശ്രീലങ്ക, വെസ്‌റ്റിൻഡീസ്‌, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ്‌ ടീമുകളും സൂപ്പർ എട്ടിലെത്തി. ഓസ്‌ട്രേലിയ, അയർലൻഡ്‌, അഫ്‌ഗാനിസ്ഥാൻ, അമേരിക്ക, നെതർലൻഡ്‌സ്‌, യുഎഇ, കാനഡ, നമീബിയ, ഒമാൻ, സ്‌കോട്‌ലൻഡ്‌, ഇറ്റലി, നേപ്പാൾ ടീമുകൾ പുറത്തായി.


നാല്‌ ഗ്രൂപ്പ്‌ മത്സരങ്ങൾ ബാക്കിയുണ്ട്‌. അപ്രസക്തമായ ഇ‍ൗ മത്സരങ്ങൾ ഇന്നും നാളെയുമാണ്‌. 21ന്‌ സൂപ്പർ എട്ടിലെ ആദ്യ കളിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും.


ഷാഹിബ്‌സദ ഫർഹാന്റെ സെഞ്ചുറിയാണ്‌ പാകിസ്ഥാന്‌ അവസാന കളിയിൽ അനായാസ ജയമൊരുക്കിയത്‌. ഓപ്പണർ 58 പന്തിൽ 100 റണ്ണുമായി പുറത്താകാതെനിന്നു. 11 ഫോറും ഒരു സിക്‌സറുമടിച്ചാണ്‌ സെഞ്ചുറി.


വിജയം അനിവാര്യമായിരുന്ന പാകിസ്ഥാൻ ടോസ്‌ നേടി ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർ സയിം അയൂബിനെ(14) നേരത്തെ നഷ്‌ടമായെങ്കിലും ഫർഹാൻ അടിച്ചുകയറി. ക്യാപ്‌റ്റൻ സൽമാൻ ആഗയും ഷദാബ്‌ഖാനും പിന്തുണ നൽകി. ക്യാപ്‌റ്റനൊത്ത്‌ 67 റണ്ണിന്റെ കൂട്ടുകെട്ടാണ്‌. സൽമാൻ ആഗ 23 പന്തിൽ 38 റൺ നേടി. നാലാം വിക്കറ്റിൽ 81 റണ്ണാണ്‌ ഫർഹാനും ഷദാബും ചേർന്നെടുത്തത്‌. 22 പന്തിൽ 36

റണ്ണുമായി ഷദാബ്‌ കൂട്ടായി. നമീബിയക്ക്‌ ജയിക്കാനുളള ത്രാണിയില്ലായിരുന്നു. ബാറ്റിങ്നിര പാകിസ്ഥാൻ സ്‌പിൻ ആക്രമണത്തിൽ ചിതറിപ്പോയി. ലോറൻ സ്‌റ്റീൻകാംപും (23) അലക്‌സാണ്ടർ വോൾസ്‌ ചെൻകുമാണ്‌(20) ഇരട്ടയക്കം കടന്നത്‌. ഉസ്‌മാൻ താരിഖ്‌ 3.3 ഓവറിൽ 16 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ഷദാബ്‌ഖാന്‌ മൂന്ന്‌ വിക്കറ്റുണ്ട്‌.


ഗ്രൂപ്പ്‌ ‘എ’യിൽ പാകിസ്ഥാന്‌ നാല്‌ കളിയിൽ മൂന്ന്‌ ജയവും ഒരു തോൽവിയുമടക്കം ആറ്‌ പോയിന്റാണ്‌. ഇന്ത്യക്ക്‌ പിന്നിൽ രണ്ടാമതായാണ്‌ മുന്നേറിയത്‌. നമീബിയ നാല്‌ കളിയും തോറ്റു.


*സൂപ്പർ എട്ടിൽ എത്തിയവർ*


ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, വെസ്‌റ്റിൻഡീസ്‌, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ്‌.


*പുറത്തായവർ*


ഓസ്‌ട്രേലിയ, അയർലൻഡ്‌, അഫ്‌ഗാനിസ്ഥാൻ, അമേരിക്ക, നെതർലൻഡ്‌സ്‌, യുഎഇ, കാനഡ, നമീബിയ, ഒമാൻ, സ്‌കോട്‌ലൻഡ്‌, ഇറ്റലി, നേപ്പാൾ.


*സൂപ്പർ 8 ഒന്നാം ഗ്രൂപ്പ്‌*


ഇന്ത്യ, വെസ്‌റ്റിൻഡീസ്‌, ദക്ഷിണാഫ്രിക്ക, 
സിംബാബ്‌വേ.


*രണ്ടാം ഗ്രൂപ്പ്‌*


പാകിസ്ഥാൻ, ഇംഗ്ലണ്ട്‌, ശ്രീലങ്ക, ന്യൂസിലൻഡ്‌."


     *🟨ഇനിയും അഭിഷേക് തന്നെയാകുമോ ടീമിൽ?; സഞ്ജു വീണ്ടും ചർച്ചയാകുന്നു*


കൊളംബോ: അ​ഭി​ഷേ​ക് ശ​ർ​മ​യ്ക്കു പ​ക​രം ഐ​സി​സി പു​രു​ഷ ട്വ​ൻറി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ൽ സ​ഞ്ജു സാം​സ​ണ്‍ കളിക്കുമോ?. ഓപ്പണിം​ഗ് ഇറങ്ങി നമീബിയക്കെതിരെ എട്ട് പന്തിൽ 22 റൺസെടുത്ത സഞ്ജു ശേഷമുള്ള കളികളിൽ കളത്തിന് പുറത്തായിരുന്നു. പകരം അഭിഷേക് ശർമ വമ്പൻ ബാറ്റിം​ഗ് പ്രകടനം കാഴ്ചവെയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തുടർച്ചയായി ട്വന്റി -20 ലോകകപ്പില്‍ മൂന്ന് തവണ പൂജ്യത്തിൽ മടങ്ങിയിട്ടും താരത്തെ നിലനിർത്തുക തന്നെയാണോ ചെയ്യുക എന്നാണറിയേണ്ടത്. ഇവിടെയാണ് സഞ്ജു സാംസണിന്റെ പേര് വീണ്ടും ചർച്ചയാകുന്നത്. .


ഈ ​ലോ​ക​ക​പ്പി​ൻറെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി.സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ഴാണ് ന​മീ​ബി​യ​യ്ക്ക് എ​തി​രെ സ​ഞ്ജു ക​ളി​ച്ച​ത്.സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്.


പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.സൂപ്പർ എട്ടിൽ ഞായറാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നതിന്

മുന്നോടിയായി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.സൂപ്പർ 8 ഘട്ട മത്സരങ്ങൾ അടുത്തിരിക്കെ അഭിഷേകിന്റെ ഈ ഫോമില്ലായ്മ ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരുപോലെ ആശങ്കയാവുകയാണ്.


ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 176 റൺസുമായി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് കിഷൻ. മൂന്നാം നമ്പറിൽ തിലക് വർമയുടെ ഇന്നിംഗ്‌സുകൾക്ക് വേഗത പോരെന്ന വിമർശനമുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് താരത്തിന് കൂടുതൽ അവസരം നൽകാനാണ് സാധ്യത. മധ്യനിരയിൽ നായകൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് അർദ്ധസെഞ്ച്വറി നേടിയ ശിവം ദുബെയും ഫിനിഷർ റോളിൽ റിങ്കു സിംഗും തുടരും.സൂപ്പർ എട്ടിൽ ഇന്ത്യക്ക് സൗത്താഫ്രിക്ക, സിംബാബ് വെ, വെസ്റ്റ് ഇൻഡീസ് വെല്ലുവിളികളാണുള്ളത്."

     *🟨അനായാസം വിൻഡീസ്‌; ഇറ്റലിയെ 42 റണ്ണിന് തോൽപ്പിച്ചു*

കൊൽക്കത്ത: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ വിജയം തുടർന്ന് വെസ്‌റ്റിൻഡീസ്. അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ലോകകപ്പിലെ തുടക്കക്

അഞ്ച് വർഷമായി അനുഭവിക്കുന്ന വേദനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍