താമരശ്ശേരി പോലീസിന് പുതിയ വാഹനം.


താമരശ്ശേരി: താമരശ്ശേരി പോലീസിന് പുതിയ വാഹനം ലഭിച്ചു. സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി കോഴിക്കോട് റൂറൽ പോലീസിന് ലഭിച്ച 17 വാഹനങ്ങളിൽ ഒന്നാണ് താമരശ്ശേരിക്ക് ലഭിച്ചത്.  വടകര പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് ജില്ലാ പോലീസ് മേധാവി ഫറാഷ്.ടി ഐ.പി.എസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. താമരശ്ശേരിക്ക് പുറമെ കൊടുവള്ളി, മുക്കം സ്റ്റേഷനുകൾക്കും പുതിയ വാഹനം ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍