സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ട് മരണം, മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ
റിയാദ്: സൗദി അറേബ്യയിൽ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ട് പേർ മരിച്ചു. അൽ-ഖർജ് ഗവർണറേറ്റിലെ ജനവാസമേഖലയിൽ ഒരു പ്രൊജക്‌റ്റൈൽ പതിച്ചതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഡിഫൻസ് ഞായറാഴ്ച സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. പരിക്കേറ്റവരെല്ലാം ബംഗ്ലാദേശികളാണെന്നാണ് വിവരം.
ഒരു പ്രമുഖ ക്ലീനിങ് ആൻഡ് മെയിന്റനൻസ് കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്താണ് മിസൈൽ അവശിഷ്ടം വീണത്
ജനവാസമേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സംഭവത്തിൽ സ്വീകരിക്കേണ്ട നിയമപരമായ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍