കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വനിതാ ദിനത്തിൽ JRF ജേതാവിനെ ആദരിച്ചു
കട്ടിപ്പാറ : മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ മാർച്ച് 30ന് നടത്തുന്ന ഇതൾ 2k26 സ്കൂൾ വാർഷികത്തിന്റെ പ്രചരണാർത്ഥം സ്ഥാപനത്തിലെ പ്രത്യേക മേഖലയിൽ കഴിവ് തെളിയിച്ച വനിത രക്ഷകർത്താവിനെ കണ്ടെത്തി ആദരിച്ചു...
JRF ( ജൂനിയർ റിസർച്ച് ഫെലോഷിപ്പ് )സ്വന്തമാക്കി നാടിന് അഭിമാനമായി മാറിയ മദാരിമുക്ക് പ്രദേശത്തെ ഹൈദർ എന്നിവരുടെ മകൾ ഫെമിന ഫാത്തിമയെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സജീന ടീച്ചർ ഹാരാർപ്പണം അണിയിച്ചു.
പ്രധാന അധ്യാപിക ജസീന ഹുസൈൻ ഉപഹാരം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷംനാസ് പൊയിൽ,അബ്ദുള്ള മലയിൽ,ഹുസൈൻ മാസ്റ്റർ, ഷബീജ് ടി, കെസി ശിഹാബ്,ഫൈസ് ഹമദാനി, യാസീൻ പി,ഷാഹിന കെ എ, മുംതാസ് വി കെ,സലാം കന്നൂട്ടിപ്പാറ, പി കെ മുഹമ്മദലി, ഹൈദർ,എന്നിവർ സന്നിഹിതരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍