കോരങ്ങാട് മഖാം ഉറൂസിന് തുടക്കം
താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് മഖാം മുപ്പത്തിമൂന്നാമത് ഉറൂസിന് തുടക്കമായി തുടക്കമായി.
സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ
വാവാട് കൊടി ഉയർത്തി ഉറൂസിന് സമാരംഭം കുറച്ചു . തുടർന്ന് മുഹ് യുദ്ധീൻ റാത്തീബ് നടക്കും. രാത്രി 8 : 30 ന് മണിക്ക് പ്രശസ്ത സൂഫി ഗായകൻ ളിറാർ അമിനി ലക്ഷദ്വീപ് ഇശ്ഖ് മജ്ലിസിന് നേതൃത്വം നൽകും സയ്യിദ് അബ്ദുസ്വബൂർ ബാ ഹസൻ തങ്ങൾ അവേലം ഇശ്ഖ് മജ്ലിസ് ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 11 ശനി രാവിലെ 10 മണിക്ക് മൗലിദ് പാരായണവും രാത്രി 7 മണിക്ക് ഉസ്താദ് അബ്ദുന്നാസർ അൻവരി കണിയാമ്പറ്റ നേതൃത്വം നൽകുന്ന രിഫാഇയ്യ ദഫ് റാത്തീബ് നടക്കും.
ഏപ്രിൽ 12 ഞായർ രാവിലെ 10 മണിക്ക് സമാപന ദിക്ർ ദുആ സമ്മേളനം മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ, മുഹമ്മദ് ഹസൻ ദാരിമി കോളിക്കൽ, അബ്ദു റസാഖ് ദാരിമി പൂനൂർ, മുഹമ്മദ് ശഫീഖ് അശ്റഫി ഇരിങ്ങാവൂർ തുടങ്ങിയ പണ്ഡിതന്മാർ പ്രഭാഷണങ്ങൾ നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന ഭക്തിനിർഭരമായ സമാപന ദിക്റ് ദുആ മജ്ലിസിന് സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍