പാറക്കണ്ടി കുടുംബാംഗങ്ങളുടെ ഒത്തുചേരൽ

താമരശ്ശേരി: കക്കോടിക്കടുത്ത മക്കടയില്‍ നിന്നും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ കിഴക്കോത്ത് കത്തറമ്മല്‍ പ്രദേശത്ത് സ്ഥിരതാമസമാക്കിയ നാരങ്ങാളി അവറാന്‍റെ പിന്‍മുറക്കാരായ പാറക്കണ്ടി കുടുംബത്തിന്‍റെ  കുടുംബസംഗമം കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ നടന്നു.

 സംഗമത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തു. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, പ്രതിഭകള്‍കത്കുള്ള അനുമോദനം, മോട്ടിവേഷന്‍ ക്ലാസ്സ്, കലാപരിപാടികള്‍ എന്നിവ നടന്നു.                                                        
ഫാമിലി ട്രസ്റ്റ് പ്രസിഡണ്ട് പി.പി. മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. അബൂഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്ർ ടി.പി. മുഹമ്മദ്, നസീര്‍ വാവ പാറക്കണ്ടി. കെ.പി. സക്കീര്‍ ഹുസൈന്‍, ബാവ ജീറാനി, ഗഫൂര്‍ ഫൈസി, റഷീദ്  പൂക്കാട്ടുപുറായില്‍, പി.കെ. അബ്ദുറഹിമാന്‍കുട്ടി, പി.പി.അബ്ദുള്ള. എ.സി. ഗഫൂര്‍, ഹാരിസ് കല്‍ത്തറ, ഷാജര്‍ താമരശ്ശേരി, പിപി. മുഹമ്മദ് ഹാജി. അബ്ദുറഹിമാന്‍ കിഴക്കോത്ത്, റഫീഖ് സഖാഫിപി.പി. അബ്ദുന്നാസര്‍ ബിച്ച, പി.കെ. അബ്ദുറഹിമാന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കുടുംബചരിത്രത്തെക്കുറിച്ച് ഷാജര്‍ താമരശ്ശേരി, പി.കെ. അനസ്, ഹാരിസ് കല്‍ത്തറ, ഫാത്തിമ ബത്തൂല്‍, പി.കെ. അതൃമാന്‍കുട്ടി എന്നിവര്‍ തയ്യാറാക്കിയ ഡോക്യുമെന്‍ററി ഹാളില്‍  പ്രദര്‍ശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍