കേരളം കാത്തിരുന്ന ജനവിധി അറിയാൻ 2 ദിവസം മാത്രം;
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. `ഇവിഎമ്മുകള്‍ക്കായി ഒരു ഹാളില്‍ 7 മുതല്‍ 14 വരെ മേശകള്‍ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.
തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫും യുഡിഎഫും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍