ഗ്യാസ് വില വര്‍ധന; വരാനിക്കുന്നത് ഗുരുതര പ്രതിസന്ധി; ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കും

കൊച്ചി: രാജ്യത്ത് വാണിജ്യ എല്‍പിജി വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോട്ടല്‍ ഉടമകള്‍. പ്രതിസന്ധി മറികടക്കാന്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉടമകള്‍ പറയുന്നു. എല്‍പിജി പ്രതിസന്ധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.

വാണിജ്യ സിലിണ്ടറിനുള്ള 18 ശതമാനം ജിഎസ്ടിയിലൂടെ 500 രൂപയാണ് നികുതി നല്‍കേണ്ടി വരുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരം രൂപയ്ക്കടുത്താണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് മെയ് 6ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍