കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ 'മേളം 2k26' കലാമേള സമാപിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ കലാമേളയായ 'മേളം 2k26' പ്രൗഢഗംഭീരമായി സമാപിച്ചു. ജൂലൈ 29, 30 തീയതികളിലായി നടന്ന കലാമേള സ്കൂൾ മാനേജർ ഫാദർ പ്രിയേഷ് തേവടിയിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ വളർത്താൻ ഇത്തരം മേളകൾ ഉപകരിക്കുമെന്ന് അദ്ദേഹം ആശംസിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ. യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സിനി കെ. എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നൗഷാദ് വി. കെ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി സംഗീത അധ്യാപിക ലിസി എം. എയുടെ നേതൃത്വത്തിൽ പ്രശസ്ത ഗായിക എസ്. ജാനകിയുടെ ഗാനങ്ങൾ ആലാപിച്ച് ജാനകി അനുസ്മരണവും സംഘടിപ്പിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾ മാറ്റുരച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ടും മികവു കൊണ്ടും മേളം ഏറെ ശ്രദ്ധേയമായി
