ചികിത്സാ സഹായ കമ്മിറ്റി – പൊതുയോഗ അറിയിപ്പ്

പ്രിയമുള്ളവരെ,

നാജിയ ചികിത്സാ സഹായ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം 2026 ഓഗസ്റ്റ് 4-ന് (ചൊവ്വാഴ്ച) രാത്രി 7:00 മണിക്ക് കട്ടിപ്പാറ മദ്രസ ഹാളിൽ വെച്ച് നടക്കുന്നതാണ്.

കമ്മിറ്റിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും, നിലവിൽ സമാഹരിച്ച ഫണ്ടിന്റെ അവലോകനം നടത്തുന്നതിനും, ചികിത്സാ സഹായ ഫണ്ട് കളക്ഷൻ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുമായി ഈ യോഗം ചേർന്നിരിക്കുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്

ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഘടനകളുടെയോ വ്യക്തികളുടെയോ കൈവശം പിരിച്ചെടുത്ത തുകകൾ ഉണ്ടെങ്കിൽ, 2026 ഓഗസ്റ്റ് 3-ന് മുമ്പായി കമ്മിറ്റി ഭാരവാഹികളെ ഏൽപ്പിച്ച് ആവശ്യമായ രേഖപ്പെടുത്തലുകൾ പൂർത്തിയാക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു.

എല്ലാ കമ്മിറ്റി അംഗങ്ങളും, പ്രവർത്തകരും, സഹായിച്ച മുഴുവൻ സുമനസ്സുകളും കൃത്യസമയത്ത് പങ്കെടുത്ത് യോഗം വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.

വിശ്വസ്തതയോടെ,

ചെയർമാൻ:
സയ്യിദ് സബൂർ തങ്ങൾ അവേലം

കൺവീനർ:
താര അബ്ദുറഹിമാൻ ഹാജി

ട്രഷറർ:
മുഹമ്മദ് ഹാജി കുത്ത്കല്ല്

നാജിയ ചികിത്സാ സഹായ കമ്മിറ്റി