താമരശ്ശേരിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ബിഷപ് ഹൗസിനു മുൻവശത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരിയായ കൂടത്തായി സ്വദേശി ഹാജറ, ബൈക്ക് യാത്രികരായ കൂടത്തായി സ്വദേശി നിസാർ, ചമൽ സ്വദേശി സക്കീർ എന്നിവർക്കാണ് പരിക്കേറ്റത്.

​വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന്  ഹാജറ, നിസാർ എന്നിവരെ കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.