കട്ടിപ്പാറയിൽ പട്ടാപ്പകൽ വീട്ടിലും അങ്കണവാടിയിലും മോഷണം
കട്ടിപ്പാറ: കട്ടിപ്പാറ ചെമ്പ്ര കുണ്ടയിൽ പകൽസമയത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. ചെമ്പ്ര കുണ്ട സി.കെ. മുജീബിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന് പുറത്തുസൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത്.
വീട്ടുകാർ എത്തിയപ്പോൾ സംശയം തോന്നി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറക്കാൻ മോഷ്ടാവ് ശ്രമിക്കുന്നത് സിസിടിവിയിൽ വ്യക്തമായിട്ടുണ്ട്.
ഇതേ ദിവസം തന്നെ സമീപത്തെ അങ്കണവാടിയിലും കവർച്ച നടന്നിട്ടുണ്ട്. ഇവിടെ നിന്നും സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
