അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.


താമരശ്ശേരി: സ്കൂട്ടർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കൂടത്തായിയിലെ വ്യാപാരി കാക്കാട്ടുപൊയിൽ കോയകുട്ടി (69) മരിച്ചു. 

കഴിഞ്ഞ ബുധനാഴ്ച കൂടത്തായ് തൃക്കരിമണ്ണ ക്ഷേത്ര റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

​നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.