വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം മോഷ്ടിച്ചു; പാലക്കാട് ഹോംനഴ്‌സ് പിടിയില്‍
പാലക്കാട്: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം മോഷ്ടിച്ച ഹോംനഴ്‌സ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശി ഹഫ്‌സത്ത് ബീവി(45)യാണ് പൊലീസിന്റെ പിടിയിലായത്. കുലുക്കല്ലൂര്‍ നാട്യമംഗലം പുലാട്ടില്‍ ഷാ നവാസ് അലിയുടെ വീട്ടില്‍ നിന്നാണ് ഹഫ്‌സത്ത് ബീവി സ്വര്‍ണം മോഷ്ടിച്ചത്. ജൂണ്‍ മുപ്പതിനായിരുന്നു മോഷണം.
ആറുപവന്‍ സ്വര്‍ണാഭരണമാണ് മോഷണം പോയത്. കൊപ്പം പൊലീസിന്റെ അന്വേഷണത്തില്‍ വീട്ടില്‍ കുട്ടിയെ നോക്കാനായി എത്തിയ ഹഫ്‌സത്ത് ബീവിയാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് വ്യക്തമായി. ഇവര്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെടുത്തു. തുടര്‍ന്നാണ് ഇവരെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
