തലയില്‍ ചക്ക വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പാലക്കാട്: തലയില്‍ ചക്ക വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഉയരമുള്ള പ്ലാവില്‍നിന്നും മുളയുടെ തോട്ടി ഉപയോഗിച്ച് ചക്ക ഇടുമ്പോഴാണ് അപകടം ഉണ്ടായത്.