കുട്ടികളുടെ 'സ്റ്റൈലിംഗിന്' ഡ്രൈവർമാരുടെ വക 'സ്പെഷ്യൽ ഓഫർ': കോരങ്ങാട് വ്യത്യസ്തമായൊരു പ്രതിഷേധം!
കോരങ്ങാട്: സ്കൂളിലും കോളേജിലും പോകുന്ന വഴിയിൽ വണ്ടികളുടെ സൈഡ് മിറർ തിരിച്ചു വെച്ച് മുടിയും മുഖവും നോക്കുന്ന വിദ്യാർത്ഥികളുടെ സ്ഥിരം കുസൃതിക്ക് പണികൊടുത്ത് ഡ്രൈവർമാർ.
കുട്ടികളുടെ ആവശ്യം മനസ്സിലായതോടെയാണ് ഡ്രൈവർമാർ വേറിട്ടൊരു വഴി കണ്ടെത്തിയത്.
വിദ്യാർത്ഥികൾ പതിവായി എത്തുന്ന റോഡരികിൽ തന്നെ ഡ്രൈവർ പുതിയൊരു കണ്ണാടി കൊണ്ടുപോയി സ്ഥാപിക്കുകയായിരുന്നു! "ഇനി മുതൽ വണ്ടിയുടെ കണ്ണാടി തിരിക്കണ്ട, ഇതിൽ നോക്കി സുന്ദരന്മാരും സുന്ദരികളുമാകാം" എന്ന മട്ടിലാണ് ഡ്രൈവർമാരുടെ ഈ വ്യത്യസ്തമായ പ്രതിഷേധം.
വാഹന ഉടമകൾക്ക് തലവേദനയായ കുസൃതിക്ക് ഇത്രയും സർഗ്ഗാത്മകമായി മറുപടി നൽകിയത്.ഇത് സോഷ്യൽ മീഡിയയിലും വൈറലാണ്.
