ടർഫിൽ കളിച്ചുകൊണ്ടിരിക്കെ പത്തൊൻപതുകാരൻ കുഴഞ്ഞു വീണു മരിച്ചു

എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) നിര്യാതനായി.

എളേറ്റിൽ വട്ടോളി ടർഫിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് മരിച്ചത്. 

അമ്മ: ഷിജി. സഹോദരി: രവീണ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.