താമരശ്ശേരിയിൽ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയ സംഭവം: പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു
താമരശ്ശേരി: സ്കൂൾ ബാഗിൽ വിദ്യാർത്ഥി വ്യാജമദ്യം എത്തിച്ച സംഭവത്തിൽ വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു.ഇന്നലെയാണ് വിദേശത്തേക്ക് കടന്നത്.
ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പോലീസ് കണ്ടെടുത്തിരുന്നു, മറ്റൊരു വാറ്റ് കേന്ദ്രത്തിൽ നിന്നും സമാനമായ 220 കുപ്പി വ്യാജമദ്യം എക്സൈസും കണ്ടെടുത്തിരുന്നു.
ജൂൺ 25 ന് ആയിരുന്നു സംഭവം, ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് ഇയാൾ വിദേശത്തേക്ക് കടന്നതായ വിവരം പുറത്തു വരുന്നത്.
