രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു.


താമരശ്ശേരി. കേരളത്തിലെ പ്രമുഖ സഹകാരികളിൽ മുൻനിര ക്കാരനായ ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി ചെയർമാൻ രാമേശൻ പാലേരിയുടെ നിര്യാണത്തിൽ താമരശ്ശേരി സർവ്വിസ് സഹകരണ ബാങ്ക് ഭരണസമിതി അനുശോചിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് കെ. പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയക്ടർന്മാരായ ഉല്ലാസ് കുമാർ.കെ.വി. സെബാസ്റ്യൻ. രാജേ ന്ദ്രൻ. പി. എം. അബ്ദുൾ മജിത് .ഹക്കിം മാസ്റ്റർ. ഒ.പി. ഉണ്ണി. ഷംജിത്ത്. ബിന്ദു ആനന്ദ്. ബാങ്ക് സെക്രട്ടറി ദീപ. എന്നിവർ പങ്കെടുത്തു.