മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മത ഭൗതിക വിദ്യാഭ്യാസ സമന്വയം അനിവാര്യം -ഷാജി മണ്ണിൽകടവ്.

താമരശ്ശേരി : മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മത ഭൗതിക വിദ്യാഭ്യാസ സമന്വയം അനിവാര്യമാണെന്ന് താമരശ്ശേരി മണ്ഡലം കെ എൻ എം പ്രസിഡണ്ട് ഷാജി മണ്ണിൽകടവ് അഭിപ്രായപ്പെട്ടു. മണ്ണിൽ കടവ് സലഫി മദ്‌റസയിൽ സംഘടിപ്പിച്ച  മണ്ഡലം കെ എൻ എം മദ്റസ അധ്യാപക കോംപ്ലക്സ് വാർഷിക ജനറൽ ബോഡി യോഗം ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോംപ്ലക്സ് പ്രസിഡണ്ട് മുഹമ്മദ് കോയ അടിവാരം അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൗത്ത് ജില്ല മദ്റസ ഇൻസ്പെക്ടർ ബഷീർ മാസ്റ്റർ പള്ളിപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി. ജാഫർ കോളിക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ നടന്ന ചർച്ച മണ്ഡലം കെ എൻ എം ജനറൽ സെക്രട്ടറി പി പി അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി കെ മുഹമ്മദ് മാസ്റ്റർ, ഇ കെ മുഹമ്മദ്, കെ പി ഷറീന ടീച്ചർ, ഫാത്തിമത്തുസുഹ്റ , ഹസീന ടീച്ചർ, സ്ഫിയ ടീച്ചർ എം എ തുടങ്ങിയവർ സംസാരിച്ചു
2026_27 അക്കാദമിക് വർഷത്തെ ഭാരവാഹികളായി മുഹമ്മദ് കോയ അടിവാരം [ പ്രസിഡണ്ട് ] വി കെ മുഹമ്മദ് മാസ്റ്റർ, സുഹറ ടീച്ചർ മണ്ണിൽ കടവ് [ വൈസ് പ്രസിഡണ്ടുമാർ ] ജാഫർ കോളിക്കൽ [ ജനറൽ സെക്രട്ടറി ] കെ പി ഷറീന ടീച്ചർ, താഹിറ ടീച്ചർ അടിവാരം [ സെക്രട്ടറിമാർ ]സഫിയ ടീച്ചർ മണ്ണിൽകടവ് [ ട്രഷറർ ] ഇ കെ മുഹമ്മദ് മണ്ണിൽകടവ് [ ഐ ടി കോ_ ഓഡിനേറ്റർ ] എന്നിവരെ തെരഞ്ഞെടുത്തു.