കോഴിക്കോട് ബീച്ചിൽ തട്ടുകടകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ കൂന്തളും കല്ലുമ്മക്കായയുമാണ് പിടികൂടിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. നമ്പര്‍ 39, 59, 43 തട്ടുകടകളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പഴകിയ കൂന്തല്‍ കണ്ടെത്തിയതിന് പിന്നാലെ പരിശോധന ശക്തമാക്കിയിരുന്നു.
