ജി.സി.സി കെ.എം.സി.സി കട്ടിപ്പാറയുടെ പത്താമത് കുടിവെള്ള പദ്ധതി സമർപ്പിച്ചു

കട്ടിപ്പാറ: ജി.സി.സി കെ.എം.സി.സി കട്ടിപ്പാറയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പത്താമത് കുടിവെള്ള പദ്ധതി സമർപ്പണ ചടങ്ങ് വിവിധ ജനപ്രതിനിധികളുടെയും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു.

ചടങ്ങിൽ ഐ.യു.എം.എൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട് സ്വാഗതം പറഞ്ഞു. ഐ.യു.എം.എൽ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. അബൂബക്കർ കുട്ടി അധ്യക്ഷത വഹിച്ചു.

ഐ.യു.എം.എൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മൊയ്തീൻ കോയ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ (താമരശ്ശേരി ഡിവിഷൻ) പി.ജി. മുഹമ്മദ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നുഷ്ഹത്ത് ടീച്ചർ, ജി.സി.സി കെ.എം.സി.സി പ്രതിനിധി റാഷിദ് കട്ടിപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് മുഹമ്മദ് മോയത്ത്, അഷ്റഫ് അച്ചൂർ, ഷാഫി സക്കറിയ, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് നാസർ, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുനീർ മോയത്ത്, ബിന്ദു സന്തോഷ്, നസീമ അസീസ്, നജ്മ റഷീദ്, ജംഷീന കോളിക്കൽ, സുഫീറ പൂലോട്, സഫിയ കട്ടിപ്പാറ, ഷമീർ മോയത്ത്, മുസ്തഫ പീറ്റയിൽ, ആരിഫ് അലി, നാസർ കിഴമണ്ണിൽ, അബ്ദുറഹ്മാൻ എം., സി.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, അശ്റഫ് വി.കെ.സി., നാസർ ചമ്മൽ, അസ്ലം കട്ടിപ്പാറ, ലത്തീഫ് കോറി എന്നിവർ സംസാരിച്ചു.

ചടങ്ങിന് സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

ഗ്രാമീണ മേഖലയിലെ ശുദ്ധജല ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജി.സി.സി കെ.എം.സി.സി കട്ടിപ്പാറ നടപ്പാക്കി വരുന്ന കുടിവെള്ള പദ്ധതികളുടെ ഭാഗമായി ഇതോടെ പത്ത് പദ്ധതികൾ പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.