മണാശ്ശേരി കൊലപാതകം: ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
മുക്കം: മണ്ണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷ് ആണ് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ആദ്യം കണ്ടത്. സംശയം തോന്നിയ പ്രദീഷ് ഉടൻ തന്നെ പ്രതിയെ തടഞ്ഞുനിർത്തി പിടിച്ചുവെക്കുകയായിരുന്നു. തുടർന്ന് പ്രദീഷിന്റെ ശബ്ദം കേട്ടെത്തിയ മറ്റ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ അവിടെത്തന്നെ തളച്ചിടുകയും മുക്കം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ മുക്കം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
