പ്രാദേശികം
കെ എസ് കെ ടി യു താമരശ്ശേരി സൗത്ത് മേഖലാ സമ്മേളനം
താമരശ്ശേരി: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) താമരശ്ശേരി സൗത്ത് മേഖലാ സമ്മേളനം വെഴുപ്പൂർ മാളുഅമ്മ നഗറിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. ബാബു നിർവ്വഹിച്ചു.
ചടങ്ങിൽ വി. പി. ഗോപി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി. കെ. ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ. വി. ഷാജി, ഏരിയാ കമ്മിറ്റി ട്രഷറർ സി. കെ. വേണുഗോപാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. വി. സന്ദീവ്, പി. ബിജു, സുധാകരൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മേഖലയുടെ പുതിയ ഭാരവാഹികളായി സി. കെ. വിനു (പ്രസിഡന്റ്), സി. കെ. സുധീഷ് (സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
